700 കോടിയും പിന്നിട്ട് ബോക്സ്ഓഫീസിൽ കുതിക്കുകയാണ് കെ.ജി.എഫ്: ചാപ്റ്റർ 2. സിനിമ പുറത്തിറങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ഹൃദയസ്പർശിയായ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് യാഷ്. അടിയുറച്ച വിശ്വാസമുള്ള ഒരു കുട്ടിയുടെ കഥ പറയുന്ന യാഷ്, ആരാധകർ നൽകുന്ന സ്നേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും പറയുന്നു.
ഇൻസ്റ്റഗ്രാമിലൂടെയാണ് യാഷ് ആരാധകർക്ക് നന്ദി അറിയിച്ചത്. പണ്ട് കാലങ്ങളായി കൊടും വരൾച്ച അനുഭവിച്ചിരുന്ന ഒരു നാട്. ഒരു ദിവസം ഗ്രാമത്തിലെ എല്ലാവരേയും വിളിച്ചുകൂട്ടി പ്രാർത്ഥനായോഗം നടത്താൻ തീരുമാനിച്ചു. ഒരു കുട്ടി മാത്രമാണ് അന്ന് കുടയുമായി യോഗത്തിനെത്തിയത്. ചിലർ അവൻ വിഡ്ഢിയാണെന്ന് പറഞ്ഞു, മറ്റുള്ളവർ അമിതാത്മവിശ്വാസമെന്നാണ് പറഞ്ഞു അങ്ങനെ ഒരു ദിവസം വരുമെന്ന് ഉറപ്പിച്ച ആ കുട്ടിയെ പോലെയാണ് ഞാനും. വീഡിയോയിൽ യാഷ് പറഞ്ഞു. KGF ടീമിന് നന്ദി. മികച്ച ചലച്ചിത്രാനുഭവം നൽകുകയായിരുന്നു കെജെഎഫ് ടീമിന്റെ ലക്ഷ്യമെന്നും യാഷ് കൂട്ടിച്ചേർത്തു. ‘നിങ്ങളുടെ ഹൃദയമാണ് എന്റെ ഭൂമി’ എന്ന കെജിഎഫ് ഡയലോഗോടെയാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









