മലപ്പുറം കരിപ്പൂരിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചു. ഒരു മാസത്തെ തടവും അയ്യായിരത്തി ഇരുന്നൂറ് രൂപ പിഴയുമാണ് ശിക്ഷ. 2016 ലെ സ്വാശ്രയ കോളേജ് ഫീസ് വർധനയുമായി ബന്ധപ്പെട്ട് കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.