കോഴിക്കോട്: വടകരയില്‍ ട്രെയിനില്‍ നിന്ന് വീണ് യുവാവിന് പരിക്കേറ്റു. കോട്ടക്കല്‍ റെയില്‍വെ ഗേറ്റിന് സമീപമാണ് അപകടം.
തൃശൂർ നീലിപ്പാറ സ്വദേശി ഇസ്മായില്‍ ഇബ്രാഹിമിനാണ് (21) പരിക്കേറ്റത്. ഇബ്രാഹിമിന്റെ തലയ്ക്കാണ് പരിക്കേറ്റത്. വടക്കാഞ്ചേരിയില്‍ നിന്നും ചെന്നൈ മെയിലില്‍ കണ്ണൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇസ്മായില്‍. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. ട്രെയിനിലെ തിരക്കിനിടയില്‍ വാതിലിന് സമീപം നില്‍ക്കുന്നതിനിടെ പിടിവിട്ട് തെറിച്ച് വീഴുകയായിരുന്നു. തലയിടിച്ചാണ് ഇബ്രാഹിം വീണത്.
തലയ്ക്ക് പരിക്കേറ്റ ഇസ്മായിലിനെ ആദ്യം വടകര ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി. കണ്ണൂർ ചാല ഐടിഐ വിദ്യാർത്ഥിയാണ് പരിക്കേറ്റ ഇസ്മയില്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










