സിനിമാ താരങ്ങള്‍, ഗായകര്‍, സെലിബ്രിറ്റികള്‍ തുടങ്ങി ജനപ്രിയരായ ക്രിയേറ്റര്‍മാര്‍ക്കുവരെ ആരാധകര്‍ നിര്‍മിച്ച ഫാന്‍ അക്കൗണ്ടുകള്‍ യൂട്യൂബിലുണ്ട്. തങ്ങളുടെ ഇഷ്ട വ്യക്തിത്വങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളാണ് ഈ അക്കൗണ്ടുകളിലുള്ളത്.എന്നാല്‍ യഥാര്‍ത്ഥ ഫാന്‍ അക്കൗണ്ടുകള്‍ക്കൊപ്പം ഇങ്ങനെയുള്ള പ്രമുഖ വ്യക്തികളുടെ അക്കൗണ്ടുകളുടെ തനിപ്പകര്‍പ്പുകളും നിലവിലുണ്ട്. ഇത് ആള്‍മാറാട്ടമായി കാണുന്ന യൂട്യൂബ് ഈ പ്രശ്‌നം പരിഹരിക്കാന്‍ തങ്ങളുടെ പോളിസി പരിഷ്‌കരിക്കുകയാണ്.
ഫാന്‍ അക്കൗണ്ടുകള്‍ ആണെങ്കില്‍ അത് പേരില്‍ തന്നെ വ്യക്തമാകണം. യഥാര്‍ത്ഥ ക്രിയേറ്ററുമായോ, കലാകാരന്മാരുമായോ സെലിബ്രിറ്റികളുമായോ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാകണം.ചില ഫാന്‍ പേജുകള്‍ ഡിസ്‌ക്രിപ്ഷനിലെല്ലാം ഫാന്‍ പേജ് ആണെന്ന് വ്യക്തമാക്കുമെങ്കിലും യഥാര്‍ത്ഥ ക്രിയേറ്ററുടേയോ ആരാധിക്കുന്ന വ്യക്തിയേ കുറിച്ച് മറ്റാരെങ്കിലും നിര്‍മിച്ചതോ ആയ ഉള്ളടക്കങ്ങള്‍ തങ്ങളുടെ ചാനലില്‍ റീ അപ്ലോഡ് ചെയ്യും. എന്നാല്‍ ഈ രീതി ഇനി അനുവദിക്കില്ല.
യഥാര്‍ത്ഥ വ്യക്തിയുടെ അല്ലെങ്കില്‍ ചാനലിന്റെ അതേ പേര്, അവതാര്‍ ചിത്രം, ബാനര്‍ എന്നിവയെല്ലാം ഉപയോഗിക്കുന്ന ചാനലുകളെയും തടയും. പേരിലെ അക്ഷരങ്ങളില്‍ നേരിയ മാറ്റങ്ങള്‍ വരുത്തിയുള്ളതാണങ്കിലും തടയും. ഉദാഹരണത്തിന് O എന്ന ഇംഗ്ലീഷ് അക്ഷരത്തിന് പകരം ‘പൂജ്യം’ എന്ന് ചേര്‍ക്കുന്നവരുണ്ട്. നേരത്തെ ഫാന്‍ അക്കൗണ്ടുകളെ തടയാന്‍ യൂട്യൂബിന് പോളിസി വ്യവസ്ഥകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഫാന്‍ പേജ് എന്ന പേരില്‍ ആള്‍മാറാട്ടവും യഥാര്‍ത്ഥ ക്രിയേറ്ററുടെ ഉള്ളടക്കങ്ങള്‍ വ്യാപകമായി റീ അപ്ലോഡ് ചെയ്യാന്‍ തുടങ്ങിയതും നടപടികള്‍ സ്വീകരിക്കുന്നതിലേക്ക് നീങ്ങുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.