ബാലുശ്ശേരി: പൂനൂരില്‍ എ.ടി.എം തകര്‍ത്ത് കവർച്ചയ്ക്ക് ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍. അസം മൊറാബറ, മൊറിഗാവോണ്‍ സ്വദേശി അഖീബുര്റഹ്മാനെ (23) ആണ് ബാലുശ്ശേരി എസ്.ഐ പി. റഫീഖിെന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
പൂനൂര് അങ്ങാടിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിെന്റ എ.ടി.എം കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് കല്ലുകൊണ്ട് കുത്തി തകര്‍ക്കാന്‍ ശ്രമിച്ചത്. എ.ടി.എമ്മിെന്റ മുന്‍ഭാഗവും പിന്‍ഭാഗവും തകര്‍ന്നെങ്കിലും പണം മോഷ്ടിക്കാന്‍ കഴിഞ്ഞില്ല. ബാങ്ക് ഉദ്യോഗസ്ഥര്‍ സര്‍വര്‍ പരിശോധിച്ചപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്.
ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ പൂനൂരിെല താമസസ്ഥലത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഒരുവര്‍ഷം മുേമ്ബ പൂനൂരിലെത്തിയ ഇയാള്‍ സ്വകാര്യ മില്ലില്‍ ജോലി ചെയ്തുവരുകയാണ്. പേരാമ്ബ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.