ദോഹ: 2022-ൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന്റെ ആദ്യ ഘട്ടത്തിൽ ടിക്കറ്റിനായി അപേക്ഷിച്ചത് ഒരു കോടി എഴുപത് ലക്ഷം ആളുകൾ എറ്റവും കൂടുതൽ പേർ ടിക്കറ്റിനായി അപേക്ഷിച്ചത് ഖത്തറിൽ നിന്നാണ്. അർജന്റീനയാണ് രണ്ടാമത്. പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്തും ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, മെക്സിക്കോ, സൗദി അറേബ്യ, യു.എസ്. എ, ഇ എന്നിവരും ആദ്യ പത്തിലുണ്ട്. ജനുവരി 19നാണ് ആദ്യഘട്ട ടിക്കറ്റ് വിൽപന ആരംഭിച്ചത്.ഫൈനൽ മത്സരം കാണാനാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത്. പതിനെട്ട് ലക്ഷം പേരാണ് ഫൈനൽ ടിക്കറ്റിനായി എത്തിയത്. മാർച്ച് എട്ടിന് നറുക്കെടുപ്പിലൂടെ ടിക്കറ്റ് ജേതാക്കളെ ഫിഫ നിർണ്ണയിക്കും. ഫിഫ അവരെ മെയിൽ വഴി ബന്ധപ്പെടും. ഇതിനുശേഷം പണം നൽകണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.