ഫറോക്ക്: പഴയ പാലത്തിന് സമീപം ചാലിയാര്‍ പുഴയോരം സൗന്ദര്യവത്കരിക്കുന്നതിനായി ഒരു കോടി 17 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.
പഴയപാലം ദീപാലംകൃതമാക്കുകയും സമീപത്തെ പാര്‍ക്ക് നവീകരിക്കുകയും ചെയ്തതോടുകൂടി സന്ദര്‍ശകരുടെ എണ്ണം ഗണ്യമായി വര്‍ധിച്ച സാഹചര്യം കൂടി പരിഗണിച്ചാണ് ചാലിയാര്‍ പുഴയോരത്ത് കൂടി സൗകര്യം ഒരുക്കുന്നതിനായി തുക അനുവദിച്ചത്. ചാലിയാര്‍ പുഴയുടേയും ദീപാലംകൃത പാലത്തിന്റെയും സൗന്ദര്യം ആസ്വദിക്കുന്നതിനും ഇത് സൗകര്യപ്രദമാകും. റോഡ്, ഡ്രെയിനേജ്, ഇന്റര്‍ലോക്ക്, ലൈറ്റ് തുടങ്ങിയവ ഈ പദ്ധതിയില്‍ ഉള്‍പ്പെടും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.