നോളജ് സിറ്റി: ആശുറാഅ് പ്രാര്‍ഥനാ സംഗമവും അല്‍ മുസല്‍സലു ബി യൗമി ആശുറാ ഇജാസത്തും മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെള്ളിയാഴ്ച.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് ഹിജ്റ പുതുവത്സര സന്ദേശ പ്രഭാഷണം നടത്തുകയും ഇജാസത്ത് മജ്ലിസിന് നേതൃത്വം നല്‍കുകയും ചെയ്യും. ഡോ. അബ്ദുസ്സലാം മുസ്ലിയാര് ദേവര്‍ഷോല ആശുറാഅ് പ്രഭാഷണം നടത്തും.
സയ്യിദ് അബൂബക്കര്‍ കോയ അല്‍ ബുഖാരി കാന്തപുരം സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. ജുമുഅയോടെ ആരംഭിക്കുന്ന സംഗമത്തില്‍ ദിക്ര് ഹല്‍ഖ, ഖുര്‍ആന്‍ പാരായണം, അനുസ്മരണം, മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥന തുടങ്ങിയവയുണ്ടാകും. സംഗമത്തിനെത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കുന്നുണ്ട്.
മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല, ഇബ്റാഹീം സഖാഫി താത്തൂര്‍ നേതൃത്വം നല്‍കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.