ഹൈദരാബാദില്‍ ഗോഡൗണിന് തീപിടിച്ച് 11 പേര്‍ മരിച്ചു. ബോയ്ഗുഡയില്‍ ആക്രിസാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് ബുധനാഴ്ച പുലര്‍ച്ചെ തീപ്പിടിത്തമുണ്ടായത്. മരിച്ചവരെല്ലാം ഗോഡൗണിലെ തൊഴിലാളികളാണ്. അപകടത്തില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ സെക്കന്ദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഒട്ടേറെ ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയ ശേഷമാണ് തീ അണയ്ക്കാനായത്. തുടര്‍ന്നാണ് കത്തിക്കരിഞ്ഞ നിലയില്‍ 11 മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
മരിച്ചവരെ തിരിച്ചറിയാനായി ഡി.എന്‍.എ. പരിശോധന നടത്തുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. അതെ സമയം തീപ്പിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മൃതദേഹങ്ങള്‍ ബിഹാറിലേക്ക് കൊണ്ടുപോകാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ചീഫ് സെക്രട്ടറിയും അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.