മുക്കം മുത്താലത്തെ നെടുമ്പോക്കിൽ അസൈൻ സുലൈഖ ദമ്പതികളുടെ മകളും പാഴൂർ ഫവാസിൻറെ ഭാര്യയുമായ ഫാത്തിമ ലുബാന (19) ഏഷ്യ ബുക്ക് ഓഫ് റിക്കാർഡും ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡും നേടി. 15 മിനിറ്റിൽ ഏറ്റവും കൂടുതൽ അറബിക് കാലിഗ്രാഫി ചെയ്തുകൊണ്ടാണ് ഇടം നേടിയത് . മനോഹരമായ രീതിയിൽ വ്യത്യസ്ത പേപ്പറുകളിലായി വിവിധ മോഡലുകളിൽ അറബി വാക്യങ്ങൾ വരച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്.ചേന്നമംഗലൂർ സുന്നിയ അറബിക് കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും (അറബിക് ബി എ ) കൊടുവള്ളി ദാറുൽ അസ്ഹർ ട്രെയ്നറുമാണ് ഫാത്തിമ ലുബാന . ലുബാനയെ എം എസ് എഫ് യൂത്ത് ലീഗ് മുത്താലം ടൗൺ കമ്മറ്റി ആദരിച്ചു .ദാവൂദ് മുത്താലം ,അസൈൻ, മുനീർ മുത്താലം , എൻ പി ഫാസിൽ, എൻ പി അജ്മൽ, സുലൈമാൻ നേടുമ്പോക്കിൽ നേതൃത്വം നൽകി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.