സുളൂർ: കോയമ്പത്തൂരിലെ കോഴിഫാമിൽനിന്ന് 15 ടൺ റേഷനരി പിടികൂടി തമിഴ്നാട് സിവിൽ സപ്ലൈസ് സിഐഡി വിഭാഗം. 6 പേർ അറസ്റ്റിൽ. അരി പൂഴ്ത്തിവച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടന്ന റെയ്ഡ് നടത്തിയത്. കോയമ്പത്തൂരിന് സമീപമുള്ള സുളൂർ എന്ന സ്ഥലത്തെ കോഴി ഫാമിലാണ് റേഷനരി പൂഴ്ത്തി വച്ചിരുന്നത്. സുളൂരില സേലകാരാച്ചാലിലെ കോഴി ഫാമിൽ ചിലർ റേഷനരി ചാക്ക് പിടിച്ച് നിൽക്കുന്നതായുള്ള വിവരം വ്യാഴാഴ്ചയാണ് സിവിൽ സപ്ലൈസ് സിഐഡി വിഭാഗത്തിന് ലഭിക്കുന്നത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് 264 ചാക്ക് അരി കണ്ടെത്തിയത്. 40 കിലോ വീതമുള്ള ചാക്കുകളാണ് കണ്ടെത്തിയത്. ചാക്ക് പൊട്ടിക്കാത്ത നിലയിൽ 10.56 ടൺ റേഷനരിയും പൊട്ടിച്ച നിലയിൽ 4.48 ടൺ അരിയുമാണ് കണ്ടത്തിയത്. 112 ചാക്കുകളിലായാണ് അരി സൂക്ഷിച്ചിരുന്നത്. സേലകാരാച്ചാൽ സ്വദേശികളായ ദുരൈ മുരുഗൻ(36), ജി ശശികുമാർ(40), എസ് അരുൺ(35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
റേഷൻകാർഡ് ഉടമകൾക്ക് ലഭിക്കുന്ന അരി കുറഞ്ഞ വിലയ്ക്ക് ഇവർ ശേഖരിച്ചു വരികയായിരുന്നുവെന്നാണ് റിപ്പോർട്ട്. ശേഖരിക്കുന്ന അരി കോഴിഫാമുടമകൾക്ക് വിറ്റ് ലാഭമുണ്ടാക്കുകയായിരുന്നു ഇവരുടെ രീതി ഫാമുടമകളായ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.