വെള്ളിമാടുകുന്ന് സർക്കാർ ബോയ്സ് ഹോമിലെ അന്തേവാസി ചാടിപ്പോയി. പതിനാറുകാരനായ ശിവയാണ് ചാടിപ്പോയത്. കൈയിൽ ശിവ എന്ന് പച്ചകുത്തിയിരിക്കുന്നു. കുട്ടിക്ക് സംസാരശേഷിയില്ല.
വെള്ള ചെക്ക് ഷർട്ടും വെള്ള ട്രൗസറുമാണ് ചാടിപ്പോവുമ്ബോഴുള്ള വസ്ത്രം. ഉത്തർപ്രദേശ് സ്വദേശിയാണ് ശിവ. ചേവായൂർ പോലീസ് കേസെടുത്തു. കുട്ടിയെ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങി.
വെള്ളിമാടുകുന്ന് ഗവൺമെന്റ് ബോയ്സ് ഹോമിൽ നിന്ന് അന്തേവാസികൾ ചാടിയ സംഭവങ്ങൾ മുൻപും പലതവണ ഉണ്ടായിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.