പബ്ജി കളിക്കാൻ സമ്മതിക്കാത്തതിന് ഉത്തർപ്രദേശിലെ ലക്നൗവിൽ 16 വയസ്സുകാരൻ അമ്മയെ വെടിവച്ചു കൊന്നു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. പിതാവിന്റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് വെടിവച്ചത്. തലയ്ക്ക് വെടിയേറ്റ അമ്മ ഉടൻ മരിച്ചു. കുട്ടി ഗെയിമിന് അടിമയായിരുന്നെന്നും കളിക്കുന്നതിൽനിന്ന് അമ്മ തടയാറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.അമ്മയെ കൊലപ്പെടുത്തിയ ശേഷം ഇക്കാര്യം ആരോടും പറയരുതെന്ന് 9 വയസ്സുകാരിയായ സഹോദരിയെ ഭീഷണിപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ചു. മൃതദേഹത്തില്‍ നിന്നുള്ള ദുർഗന്ധം അകറ്റാൻ കുട്ടി റൂം ഫ്രഷ്നർ ഉപയോഗിച്ചതായും പൊലീസ് പറഞ്ഞു. ജോലിക്കായി വീട്ടിലെത്തിയ ഇലക്ട്രീഷ്യനാണ് അമ്മയെ വെടിവച്ചുകൊന്നതെന്നാണ് ആദ്യം പിതാവിനോടും പൊലീസിനോടും പറഞ്ഞത്. കുട്ടിയെ കസ്റ്റഡിയിലെടുത്തതായും കൂടുതൽ അന്വേഷണം നടക്കുന്നുവെന്നും പൊലീസ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.