കോഴിക്കോട്: അർഹതയില്ലാതെ മുൻഗണനാ റേഷൻ കാർഡ് കൈവശം വച്ചിരുന്നവരെ പട്ടികയിൽനിന്ന് ഒഴിവാക്കി. 16,736 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിങ്ക് (പിഎച്ച്എച്ച്) കാർഡുള്ള 14,472 പേരെയും മഞ്ഞ കാർഡുള്ള (എഎവൈ) 2,264 പേരെയും നീക്കം ചെയ്തിട്ടുണ്ട്. മുന്‍ഗണനേതര വിഭാഗത്തില്‍നിന്നു മഞ്ഞയിലേക്ക് 3,028 കാര്‍ഡുകളും പിങ്കിലേക്ക് 32923 കാര്‍ഡുകളും മാറ്റിയിട്ടുണ്ട്.
2021 ജൂൺ 1 മുതൽ ഇന്നലെ വരെയുള്ള കണക്കാണിത്. സ്വമേധയാ കാർഡുകൾ സറണ്ടർ ചെയ്തവരും പരിശോധനയിലൂടെയും പരാതികളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയവരും ഇതിൽ ഉൾപ്പെടുന്നു.
മൂന്ന് മാസമോ അതിൽ കൂടുതലോ തുടർച്ചയായി റേഷൻ വാങ്ങാത്തവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് സിവിൽ സപ്ലൈസ് വകുപ്പ് ഇവരെ മുൻഗണനേതര (സബ്സിഡിയില്ലാത്ത) വിഭാഗത്തിലേക്ക് മാറ്റിയത്.
റേഷനിങ് ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയും അധികൃതർക്ക് നൽകിയ റിപ്പോർട്ടും പരിഗണിച്ചാണ് നടപടി. അനർഹരായ പലരും മുൻഗണനാ കാർഡുകൾ കൈവശം വച്ചിരിക്കുന്നതിൻ്റെ അടിസ്ഥാനത്തിലാണ് കർശന പരിശോധന നടത്തുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.