ന്യൂഡൽഹി: ഗാർഹിക പാചക വാതക സിലിണ്ടറിന് 200 രൂപ സബ്‌സിഡി നൽകാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പ്രധാന മന്ത്രി ഉജ്ജ്വല (പിഎംയുവൈ) കീഴിലുള്ളവർക്ക് 400 രൂപയാണ് ഇളവ്. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങൾ ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് പാചകവാതകത്തിന് വില കുറയ്ക്കുന്നത്. പ്രധാനമന്ത്രിയുടെ രക്ഷാബന്ധൻ-ഓണം സമ്മാനമാണിതെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂർ പറഞ്ഞു.
നിലവില്‍ 1053 രൂപയാണ് ഡല്‍ഹിയില്‍ 14 കിലോഗ്രാം എല്‍ പി ജി സിലിണ്ടറിന്റെ വില. മുംബൈ- 1052.50, ചെന്നൈ- 1068.50, കൊല്‍ക്കത്ത- 1079 എന്നിങ്ങനെയാണ് മറ്റ് പ്രധാന നഗരങ്ങളില്‍ ഈടാക്കുന്നത്.
ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് ജൂലൈയില്‍ എണ്ണ കമ്പനികള്‍ 50 രൂപ വര്‍ധിപ്പിച്ചിരുന്നു. മേയില്‍ രണ്ടു തവണയാണ് വില വര്‍ധിപ്പിച്ചിരുന്നത്.
2016 മെയ് ഒന്നിനാണ് പ്രധാന മന്ത്രി പി എം യു വൈ പദ്ധതി പ്രഖ്യാപിച്ചത്. ദാരിദ്ര്യരേഖക്കു താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് 50 ദശലക്ഷം കണക്ഷനുകള്‍ ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പി എം യു വൈ പദ്ധതി കൊണ്ടുവന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.