കോഴിക്കോട്: 2022-ലെ ഖത്തർ ലോകകപ്പിന് മുന്നോടിയായി സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘വൺ മില്യൺ ഗോൾ – കാമ്പയിൻ 2022’ കാമ്പയിൻ ഈ മാസം 11ന് ആരംഭിക്കും. ജില്ലയിൽ 72 കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
പൊതുജനങ്ങളിലും കുട്ടികളിലും ഫുട്ബോൾ കളിയെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. ഈ മാസം 20 വരെ 10 നും 12 നും ഇടയിൽ പ്രായമുള്ള 100 കുട്ടികൾക്ക് ഒരു മണിക്കൂർ വീതം ഫുട്ബോൾ അടിസ്ഥാന പരിശീലനം നൽകും. പദ്ധതി പ്രകാരം ഒരു കേന്ദ്രത്തിന് രണ്ട് പന്തുകളും 3000 രൂപയും നൽകും. ഒരു പരിശീലകനും ഉണ്ടാകും.
സ്പോർട്സ് കൗൺസിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്പോർട്സ് അസോസിയേഷനുകൾ എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിലൂടെ സംസ്ഥാനത്തെ മികച്ച 100 കായികതാരങ്ങളെ കണ്ടെത്തി ആറുമാസത്തെ പരിശീലനം നൽകും. പരിപാടിയുടെ ഭാഗമായി “സേ നോ ടു ഡ്രഗ്സ്” എന്ന പേരിൽ ലഹരി വിരുദ്ധ കാമ്പയിനും സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് 0495 2722593, 9947821472 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.