തിരുവനന്തപുരം: കാബൂളിൽ 36 മലയാളികൾ കുടുങ്ങിക്കിടക്കുന്നതായി നോർക്ക. കുടുങ്ങിക്കിടക്കുന്ന മലയാളികളുമായി ബന്ധപ്പെട്ടിരുന്നുവെന്നും നോർക്ക അധികൃതർ പറഞ്ഞു. മലയാളികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നോർക്ക പുറത്തുവിട്ടിട്ടില്ല.
മലയാളികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കാണിച്ച് നോർക്ക കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകി. മലയാളികളെ തിരിച്ചുകൊണ്ടുവരാൻ നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദേശിച്ചതിന് പിന്നാലെയാണ് നോർക്ക കേന്ദ്ര സർക്കാരിന് കത്ത് നൽകിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.