11 വയസുകാരിയെ വിവാഹം കഴിച്ച 40കാരൻ അറസ്റ്റിൽ. ബിഹാർ ലക്ഷ്മിപൂർ ഗ്രാമവാസിയായ മഹേന്ദ്ര പാണ്ഡെയാണ് അറസ്റ്റിലായത്. പോക്സോ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പെൺകുട്ടിയുടെ അമ്മയ്ക്ക് പ്രതി രണ്ട് ലക്ഷം രൂപ വായ്പയായി നൽകിയിരുന്നു. എന്നാൽ ഇത് വീട്ടാൻ വീട്ടുകാർക്ക് കഴിഞ്ഞില്ല. തുടർന്നാണ് പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതായി കുട്ടിയുടെ അമ്മ മൈർവ പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്തത്. കടം വീട്ടാൻ കഴിയാത്തതിനാൽ പാണ്ഡെ മകളെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്ന് അമ്മയുടെ പരാതിയിൽ പറയുന്നു.
എന്നാൽ, തങ്ങളുടെ സമ്മതത്തോടെയാണ് വിവാഹം കഴിച്ചതെന്ന് പെൺകുട്ടിയും പ്രതിയും പറയുന്നു. അയാൾക്ക് മറ്റൊരു ഭാര്യയുമുണ്ട്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.