കോവിഡിനുശേഷം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള ‘പിഎം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍’ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. അടിസ്ഥാന ആവശ്യങ്ങള്‍ക്കായി മാസം നാലായിരം രൂപ, സ്കൂള്‍ വിദ്യാഭ്യാസത്തിനായി സാമ്പത്തിക സഹായം, ഉന്നത വിദ്യഭ്യാസത്തിനായി സ്കോളര്‍ഷിപ്പ്, അഞ്ചു ലക്ഷംരൂപ വരെയുള്ള സൗജന്യ ചികിത്സ തുടങ്ങിയ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഹാമാരിയില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ് ഈ പദ്ധതി’, പ്രധാനമന്ത്രി പറഞ്ഞു.
മഹാമാരിയില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട 18 മുതല്‍ 23 വയസ്സുവരെയുള്ള യുവാക്കള്‍ക്ക് പ്രതിമാസ സ്റ്റൈപ്പന്‍ഡും 23 വയസ്സ് തികയുമ്പോള്‍ 10 ലക്ഷം രൂപയും ഈ പദ്ധതിയിലൂടെ ലഭിക്കും. അഞ്ചു ലക്ഷം രൂപവരെയുള്ള സൗജന്യ ചികിത്സക്കായി കുട്ടികള്‍ക്ക് ആയുഷ്മാന്‍ ആരോഗ്യ കാര്‍ഡ് നല്‍കും. പിഎം കെയേഴ്സിന്റെ പാസ്ബുക്കും കുട്ടികള്‍ക്ക് നല്‍കും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.