കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ നാല് റോഡുകളുടെ നവീകരണത്തിനായി 7.82 കോടിയുടെ ഭരണാനുമതിയായി. ബേപ്പൂർ മണ്ഡലത്തിലെ ചീർപ്പാലം- കിഴക്കുമ്ബാടം- തോണിച്ചിറ റോഡിന് 1.60 കോടിയുടെ പ്രവൃത്തിക്കാണ് അനുമതി.
ജയന്തി റോഡ് നല്ലളം മുതല്‍ യത്തീംഖാന ജംഗ്ഷൻ വരെ നവീകരിക്കുന്നതിന് 1.45 കോടി അനുവദിച്ചു. നല്ലളം ബസാർ -കുന്നുന്നല് റഹ്മാൻ ബസാർ- ശാരാമന്ദിരം ഭാഗം ടാർ ചെയ്യുന്നതിന് 2.09 കോടി രൂപ അനുവദിച്ചു. ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന കോട്ടൂളി സെൻട്രല്‍ മുതിരക്കാല ജംഗ്ഷൻ റോഡ് നവീകരിക്കുന്നതിന് 2.68 ലക്ഷം രൂപയുടെ പ്രവൃത്തിക്കും അനുമതിയായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.