കോഴിക്കോട്: ഓണം കഴിഞ്ഞ ഇടവേളയില്‍ വിപണിയില്‍ തളർന്നിരുന്ന തക്കാളി വില ഒറ്റക്കുതിപ്പില്‍ 70ലെത്തി. മൊത്ത വിപണിയില്‍ 60 രൂപയാണ് .
10 ദിവസം കൊണ്ട് 25 രൂപയാണ് കൂടിയത്. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞതാണ് വില വർദ്ധനയ്ക്ക് പ്രധാന കാരണം. കാലംതെറ്റിയ മഴയും കീടബാധയും ഉത്പാദനത്തെ ബാധിച്ചു. നവരാത്രി ആഘോഷത്തോടെ പച്ചക്കറികള്‍ക്ക് ആവശ്യക്കാരേറിയത് വില കുതിച്ചുയരാൻ ഇടയാക്കി. ഓണത്തിന് തക്കാളി വില കിലോയ്ക്ക് 20 – 25 രൂപയായിരുന്നു. കഴിഞ്ഞമാസം അവസാന ആഴ്ചയിലാണ് കിലോയ്ക്ക് 55 രൂപ കടന്നത്. കഴിഞ്ഞ വർഷം തക്കാളി വില 200 രൂപയോളമെത്തിയിരുന്നു. പിന്നീട് വില കുറഞ്ഞ് കിലോയ്ക്ക് 10 മുതല്‍ 20 രൂപ വരെയായി. കിലോയ്ക്ക് 10 രൂപവരെയായി കുറഞ്ഞ ഘട്ടത്തില്‍ നിരവധി പേർ കൃഷി ഉപേക്ഷിച്ചിരുന്നു. ഇവരില്‍ പലരും മറ്റ് കൃഷിയിലേക്ക് തിരിഞ്ഞത് തക്കാളി ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്.
പച്ചക്കറി വില
തക്കാളി – 70
സവാള – 60
ചെറിയുള്ളി – 50
വെണ്ട – 35
പയർ – 40
വഴുതന – 30
പച്ചമുളക് – 35
കയ്പ – 40
മുരിങ്ങക്ക – 60
ബീറ്റ്റൂട്ട് – 45
കാബേജ് – 35
കാരറ്റ് – 40
പച്ചക്കായ -40
ഉരുളക്കിഴങ്ങ് – 45
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.