സംസ്ഥാനത്ത് ഇന്ന് 6324 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. 3168 പേര് രോഗമുക്തരായി. 21 മരണമാണ് ഇന്ന് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. 45919 പേര് ചികിത്സയിലുണ്ട്. സമ്ബര്‍ക്കം വഴിയാണ് 5321 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 628 കേസുകളുണ്ട്. സ്ഥിരീകരിച്ചവരില്‍ 105 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. 24 മണിക്കൂറില്‍ 54989 സാമ്ബിള്‍ പരിശോധിച്ചു. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
ഏറ്റവും കൂടുതല്‍ രോഗം ഇന്ന് സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലാണ്. 883 പേര്‍ക്ക് സ്ഥിരീകകരിച്ചു. തിരുവനന്തപുരത്ത് 875 പേർക്കാണു രോഗം. 820 പേര്‍ക്കും സമ്ബര്‍ക്കം വഴിയാണ്. തിരുവനന്തപുരത്ത് വ്യാപനം മാറ്റമില്ലാതെ തുടരുന്നു. 875 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. പോസറ്റീവ് ആകുന്നവരില്‍ ഉറവിടം വ്യക്തമല്ലാത്ത നൂറിലേറെ പേര് ഒരോ ദിവസവും ഉണ്ട്. 60 വയസ്സിനുന് മുകളിലും 15 വയസ്സിന് താഴെയും ഉള്ളവരില്‍ രോഗം പടരുന്നത് കൂടുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.