തിരുവനന്തപുരം: ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്‌ഇബി. 300 മെഗാവാട്ട് ഉപയോഗം വര്‍ധിക്കാം.
പുറത്ത് നിന്ന് വൈദ്യുതി കിട്ടിയില്ലെങ്കില്‍ നിയന്ത്രണമുണ്ടാകുമെന്നാണ് അറിയിപ്പ്. ഇന്നലെ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും പുറത്തു നിന്ന് വൈദ്യുതി കിട്ടിയതിനാല്‍ നിയന്ത്രണമുണ്ടായില്ല. 83.61 ദശലക്ഷം യൂണിറ്റാണ് പുറത്തുനിന്ന് വാങ്ങിയത്. അതേസമയം മുൻ ദിവസത്തെ അപേക്ഷിച്ച് ഉപയോഗം കൂടുതലായിരുന്നു. 90.56 ദശലക്ഷം യൂണിറ്റായിരുന്ന ഉപയോഗം. ഏറ്റവും ഒടുവില്‍ പതിനാറിന് വൈകീട്ട് ഏഴു മണി മുതല്‍ 17ന് പുലര്‍ച്ച 12.50 വരെയായിരുന്നു വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









