തിരുവനന്തപുരം: ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി ബോർഡ് പെൻഷൻ വെള്ളിയാഴ്ചമുതല്‍ വിതരണംചെയ്യും. ഇതിനായി 1,095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.51 ലക്ഷത്തിലധികംവരുന്ന ഗുണഭോക്താക്കള്‍ക്കാണ് ഈ മാസത്തെ പെൻഷൻ ലഭിക്കുക.വാർധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, വിധവാ പെൻഷൻ എന്നിവയ്ക്കും സർക്കാർ തുക അനുവദിച്ചിട്ടുണ്ട്. ഓഗസ്റ്റ് മൂന്നിനകം വിതരണം പൂർത്തിയാക്കണമെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










