കോഴിക്കോട് ബീച്ച് സന്ദർശകർക്കായി തുറന്നിരിക്കുന്നു. മാസങ്ങൾക്ക് ശേഷം, ബീച്ച് തുറന്നതറിഞ്ഞ് അതിരാവിലെ ആളുകൾ ബീച്ചിലേക്ക് എത്തുന്നുണ്ട്. സന്ദർശകർക്ക് 8 മണി വരെ അനുവദിക്കും. പ്രവേശനം കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായിരിക്കും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബീച്ച് മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ബീച്ച് തുറക്കുന്നതിന്റെ ഭാഗമായി തിരക്ക് നിയന്ത്രിക്കാൻ പോലീസിനെ വിന്യസിക്കുമെന്ന് ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തിരക്കുള്ള സമയങ്ങളിൽ പ്രവേശനം നിയന്ത്രിക്കുന്നതിനായി ബാരിക്കേഡുകളും കയറുകളും സ്ഥാപിച്ചേക്കും.
ബീച്ചിൽ പോകുന്നവർ മാസ്കും സാമൂഹിക അകലവും കർശനമായി പാലിക്കണം. ബീച്ചിൽ മാലിന്യം തള്ളരുത്. വഴിയോര കച്ചവടക്കാർക്ക് ലൈസൻസ് നിർബന്ധമാക്കും. കോർപ്പറേഷന്റെയും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും മേൽനോട്ടത്തിലാണ് ലൈസൻസ് നൽകുന്നത്. എല്ലാ വ്യാപാരികളും മാലിന്യം നിക്ഷേപിക്കാൻ ബിന്നുകൾ സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ട്. ബിന്നുകളിൽ മാലിന്യം തള്ളുന്നതിന്റെ പ്രാധാന്യം കടകളിൽ പ്രദര്‍ശിപ്പിക്കണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.