കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനത്തെ ഒരു പള്ളിയുടെ പ്രവേശനകവാടത്തിന് നേരെ ബോംബേറുണ്ടായി. ഈദ് ഗാഹ് ഗ്രാന്‍ഡ് മോസ്കിന്‍റെ കവാടത്തിലാണ് സ്ഫോടനം ഉണ്ടായത്. ആള്‍ക്കൂട്ടത്തിനിടയിലാണ് സ്ഫോടനമെന്ന് അഫ്ഗാന്‍ സഹമന്ത്രി പറഞ്ഞു. താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദിന്‍റെ മാതാവിന്‍റെ മയ്യത്ത് നമസ്കാരത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഉടൻ ഏറ്റെടുത്തിട്ടില്ല. എന്നാലും, അഫ്ഗാനിസ്ഥാൻ താലിബാൻ ഏറ്റെടുത്തതിനുശേഷം, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് തീവ്രവാദികൾ അവർക്കെതിരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു. ഈ വർദ്ധനവ് രണ്ട് തീവ്രവാദ ഗ്രൂപ്പുകൾ തമ്മിലുള്ള വിശാലമായ സംഘർഷത്തിനുള്ള സാധ്യത ഉയർത്തി.
അതേസമയം ഞായറാഴ്ച രാവിലെ ജലാലബാദിലും ആക്രമണമുണ്ടായിരുന്നു. സംഭവത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു കുട്ടി ഉള്‍പ്പെടെ രണ്ട് പ്രദേശവാസികളും രണ്ട് താലിബാന്‍ സേനാംഗങ്ങളുമാണ് കൊല്ലപ്പെട്ടത്.
نن ماسپښین د کابل ښار عیدګاه جامع مسجد دروازې ته نژدې سیمه کې د ملکي خلکو په یوه تجمع کې بمي چاودنه وشوه، چې له امله یې متأسفانه یو شمیر ملکي هیوادوالو ته تلفات واوښتل.
— Zabihullah (..ذبـــــیح الله م ) (@Zabehulah_M33) October 3, 2021
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.