കുമ്പള: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കുമ്പള മേഖല പണ്ഡിത ക്യാമ്പ് സമാപിച്ചു. മുട്ടം മദീന മഖ്ദൂമിൽ നടന്ന പരിപാടി സയ്യിദ് അഹ്മദുൽ കബീർ ജമലുല്ലൈലി തങ്ങളുടെ അദ്ധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു.
ശമാഇലു റസൂല്‍, ഖുല്‍അ് ലിംഗമാറ്റം എന്നീ വിഷയങ്ങളുടെ ചര്‍ച്ചയ്ക്ക് മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഹുസൈന് സഅദി കെ.സി റോഡ്, അബ്ദുല്‍ റഹ്മാന് അഹ്സനി മുഹിമ്മാത്ത് എന്നീ പണ്ഡിതര്‍ നേതൃത്വം നല്കി.
അബദുൽ സലാം ദാരിമി കുബണൂർ, അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ സംബന്ധിച്ചു. സമാപന പ്രാർത്ഥനക്ക് സയ്യിദ് യാസീൻ തങ്ങൾ ബായാർ നേതൃത്വം നൽകി. മുഹമ്മദലി അഹ്സനി സ്വാഗതവും ജമാൽ സഖാഫി മൊഗ്രാൽ നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.