കോഴിക്കോട്: സാമൂഹിക വിരുദ്ധർ ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ നുഴഞ്ഞുകയറി അശ്ലീല സന്ദേശങ്ങൾ എഴുതിവിട്ടതായി പരാതി. മാവൂർ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കും അധ്യാപകര്‍ക്കുമാണ് ഇത്തരത്തിലൊരു ദുരനുഭവം നേരിട്ടത്. തിങ്കളാഴ്ച വൈകുന്നേരം നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലാണ് കണ്ടാല്‍ അറക്കുന്ന വിധത്തിലുള്ള സന്ദേശങ്ങള്‍ കാണാനിടയായത്.
അശ്ലീല സന്ദേശങ്ങള്‍ കണ്ടതോടെ എന്താണ് സംഭവിച്ചതെന്നറിയാതെ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആദ്യമൊന്നു പകച്ചു. അധികം താമസിയാതെ ടീച്ചർ ക്ലാസ് നിർത്തി. തുടർന്ന് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും മാവൂർ പോലീസിൽ പരാതി നൽകുകയും ചെയ്തു.
മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നല്‍കാനും തീരുമാനിച്ചു. അതേസമയം ഓണ്‍ലൈന്‍ ക്ലാസില്‍ നുഴഞ്ഞുകയറി അശ്ലീല സന്ദേശങ്ങള്‍ ഇട്ടവര്‍ക്കെതിരെ ശക്തമായ സൈബര്‍ വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് മാവൂര്‍ പോലീസ് ഇന്‍സ്പെക്റ്റര്‍ കെ.വിനോദന്‍ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.