മുക്കം: കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയോരത്ത് മുക്കം നഗരത്തിലെ കടകള്‍ വെള്ളത്തിനടിയിലാക്കിയത് സ്വകാര്യവ്യക്തി നടത്തിയ അനധികൃത നിര്‍മാണം മൂലമാണെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കാരശേരി ബാങ്കിന് എതിര്‍വശത്തുള്ള കടമുറികള്‍ വെള്ളം കയറി വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതു സംബന്ധിച്ച പരാതി ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വന്‍തോതിലുള്ള അനധികൃത നിര്‍മാണങ്ങളും നിയമലംഘനങ്ങളമാണ് കണ്ടെത്തിയത്. സംസ്ഥാനപാതയില്‍ കല്‍വര്‍ട്ട് നിന്നുമുള്ള ജലനിര്‍ഗമന മാര്‍ഗമായ തോട് അടച്ചുകൊണ്ട് സ്വകാര്യവ്യക്തി നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നഗരത്തിലെ ഒരു ഭാഗം വെള്ളത്തില്‍ അടിയില്‍ ആകാന്‍ കാരണമായത്.
അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി മുന്‍പ് കണ്ടെത്തിയതിന് അടിസ്ഥാനത്തില്‍ കെട്ടിടത്തിനു നല്കിയ നിര്‍മാണ അനുമതി സസ്പെന്‍ഡ് ചെയ്തിരുന്നു. അനധികൃത നിര്‍മാണങ്ങള്‍ എല്ലാം പൊളിച്ചുനീക്കി എന്ന് വ്യാജ സത്യവാങ്മൂലം നല്കി തെറ്റിദ്ധരിപ്പിച്ചാണ് കെട്ടിടത്തിന് നമ്ബര്‍ വാങ്ങിയതെന്ന് പരിശോധനയില്‍ ബോധ്യമായിട്ടുണ്ടന്ന് നഗരസഭാ സെക്രട്ടറി എന്‍.കെ. ഹരീഷ് പറഞ്ഞു. പി. സുരേഷ് ബാബു, സീനിയര്‍ ക്ലാര്‍ക്ക് ഷാജി, സുധികുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.