മുക്കം: കര്‍ഷകര്‍ക്കു സര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ബാങ്കുകള്‍ വഴി വരുമ്ബോള്‍ കൃത്യമായ വിവരമറിയാത്തതു കര്‍ഷകരെ പ്രയാസത്തിലാക്കുന്നു. ഓരോ കാലത്തും നാശനഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ആനുകൂല്യങ്ങള്‍ക്കു വേണ്ടി നല്കുന്ന അപേക്ഷയില്‍ ദേശസാല്‍കൃത ബാങ്കുകള്‍ വഴിയാണ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. എന്നാല്‍ കൃത്യമായ സമയങ്ങളില്‍ കര്‍ഷകര്‍ക്ക് ഈ ആനുകൂല്യം ലഭിക്കാറില്ല. അതു കൊണ്ട് തന്നെ പല കാലങ്ങളില്‍ അപേക്ഷ നല്കുമ്ബോള് ഏതിലാണ് സഹായം ലഭിച്ചതെന്ന കൃത്യവിവരം കര്‍ഷകര്‍ക്ക് അറിയുകയുമില്ല.
ഇതാണ് കര്‍ഷകരെ വലിയ പ്രതിസന്ധിയിലാക്കുന്നത്. ഇതിനെ തുടര്‍ന്ന് 2014ല്‍ ചെറുകുളത്തൂരിലെ കിഴക്കുംപാടം നെന്മണി ഫാര്‍മേഴ്സ് ക്ലബ്ബ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്ക്കു പരാതി നല്‍കിയിരുന്നു.അതിനു ശേഷവും മാറിമാറി വന്ന സര്‍ക്കാരുകള്‍ക്കെല്ലാം ഇതു സംബന്ധിച്ച പരാതികള്‍ നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ഓരോ ആനുകൂല്യവും ബാങ്കിലെത്തുമ്ബോഴും അത് കര്‍ഷകരുടെ ഏതു അപേക്ഷയിലാണെന്ന് ബാങ്ക് ജീവനക്കാര്‍ക്കും ബന്ധപ്പെട്ട കൃഷി ഉദ്യോഗസ്ഥര്‍ക്കും മറുപടി നല്കാനാവാത്ത സാഹചര്യമുണ്ട്. അതു കൊണ്ട് കിട്ടിയതേത് കിട്ടാത്തതേതെന്ന് കര്‍ഷകര്‍ അറിയുന്നില്ല എന്നു മാത്രമല്ല ഏതെങ്കിലും അപേക്ഷ വീണ്ടും സമര്‍പ്പിക്കണോ എന്ന് കാര്യംപോലും അറിയാനാകുന്നില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.