കോടഞ്ചേരി: കോടഞ്ചേരി പൊട്ടന് കോട്ട്മലയുടെ സമീപം കടുവയെ കണ്ടെത്തിയതായി പ്രദേശവാസിയായ വ്യക്തി. സംഭവത്തെ തുടർന്ന് തിരച്ചിൽ നടത്തി. പ്രദേശവാസിയായ വ്യക്തി കടുവയെ കണ്ടു എന്ന വിവരം വാര്‍ഡ് അംഗം ചാള്‍സ് തയ്യിലിനെ വിളിച്ച് അറിയിച്ചത് പ്രകാരം ഇന്നലെ വൈകിട്ടാണ് തെരച്ചില്‍ നടത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസും ഒപ്പമുണ്ട്. സ്ഥിരമായി കടുവയുടെ സാന്നിധ്യം നാട്ടുകാര്‍ അറിയിച്ചിട്ടും വനംവകുപ്പിന്റെ നേതൃത്വത്തിനു കടുവയെ കണ്ടെത്താനോ പിടിച്ചു നാട്ടുകാരുടെ ഭീതി അകറ്റുവാനോ സാധിക്കാത്ത നടപടികള്‍ പ്രതിഷേധാര്‍ഹമാണ്. ജനങ്ങളുടെ ഭീതി അകറ്റാന്‍ ആവശ്യമായ നടപടികള്‍ അടിയന്തരമായി വനംവകുപ്പിന് ഭാഗത്ത് ഉണ്ടാകേണ്ടതാണ്. ക്യാമറ ഘടിപ്പിക്കുന്നതോടൊപ്പം കൂടുകൾ സ്ഥാപിച്ച് കടുവയേ പിടിച്ച് സാധാരണക്കാരുടെ സ്വൈര്യജീവിതത്തിന് സഹായിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് അറിയിച്ചു. ഇന്നലെ നടത്തിയ തിരച്ചിലിൽ കാട്ടുപന്നിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.