ബാലുശ്ശേരി: വീട്ടിനകത്ത് പതിച്ച ടൈലുകള്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ടൈലുകളാണ്. കിനാലൂർ ഏർവാടിമുക്കിലെ കുറ്റിക്കണ്ടി ഷിനോദിന്റെ വീട്ടിലെ ഡൈനിങ് ഹാളിൽ നിലത്ത് പാകിയ ടൈലുകളാണ് താനെ രാത്രി പൊട്ടി ഉയര്‍ന്നത്. ബുധനാഴ്ച രാത്രി ഒമ്ബതരയോടെ മാലപ്പടക്കത്തിന്റെ ശബ്ദത്തോടെ ടൈലുകള്‍ മുഴുവന്‍ പൊട്ടി ഇളകി ഉയര്‍ന്നുവരുകയായിരുന്നു.
ശബ്ദം കേട്ട് പരിഭ്രാന്തരായ വീട്ടുകാര്‍ ഉടൻ തന്നെ പുറത്തിറങ്ങി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ബാലുശ്ശേരി പൊലീസ് വീട്ടിൽ പ്രാഥമിക പരിശോധന നടത്തി, വീട്ടുകാരോട് താല്‍ക്കാലികമായി മാറിത്താമസിക്കാന്‍ നിര്‍ദേശിച്ചു. പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടിക്കൃഷ്ണൻ സ്ഥലം സന്ദർശിച്ചു. ജിയോളജി, ഭൂഗര്‍ഭജല വകുപ്പ് എന്നിവരെ വിവരമറിയിക്കുകയും ചെയ്തു.
വീടിന്റെ മറ്റൊരു കിടപ്പുമുറിയിലും ഇതേ രീതിയില്‍ ശബ്ദത്തോടെ ടൈലുകള്‍ പൊട്ടി ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. വിവരമറിഞ്ഞ് ധാരാളം പേര്‍ വീട് സന്ദര്‍ശിക്കാനെത്തുന്നുണ്ട്. ഷനോദ് തന്റെ പ്രവാസജീവിതത്തിനിടയില്‍ സ്വരുക്കൂട്ടിയ സമ്ബാദ്യം കൊണ്ടാണ് വീട് പണിതിട്ടുള്ളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.