കോടഞ്ചേരി: പൊട്ടൻകോഡ് മലയിൽ കടുവ എന്ന് സംശയിക്കുന്ന ജീവി കൊന്നു ഭക്ഷിച്ച കാട്ടുപന്നിയുടെ ജഡം താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.കെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം പരിശോധിച്ച് ഇന്നലെ സ്ഥാപിച്ച ക്യാമറയും പരിശോധിച്ചു. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം പ്രദേശങ്ങളിൽ പരിശോധന നടത്തി.
സമീപവാസികൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഇന്നലെ പന്നിയെ ഭക്ഷിച്ചത് കടുവ അല്ലെന്നും ഏതോ ചെറിയ വന്യമൃഗം ആണെന്നും താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ എംകെ രാജീവ് കുമാർ പറഞ്ഞു. അടിയന്തരമായി ഫോറസ്റ്റ് റാപ്പിഡ് ഫോഴ്സ് പ്രദേശങ്ങളിൽ പരിശോധന നടത്തുമെന്നും വന്യമൃഗം ഏതാണെന്ന് സ്ഥിരീകരിച്ച ശേഷം മാത്രമേ കൂട് സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റേഞ്ച് ഓഫീസറുടെ ഒപ്പം ഗ്രാമ പഞ്ചായത്ത് മെമ്പർ ചാൾസ് തയ്യിൽ, നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ട് വിൻസെന്റ് വടക്കേ മുറിയിൽ, സ്ഥലവാസികളായ സിജോ മാത്യു കരിനാട്ട്, മാരാത്ത് മാധവൻ, ബിജു ചേന്നംകുളത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജി എസ് സജു, പി ജി അപർണ ആനന്ദ്, ഫോറസ്റ്റ് വാച്ചർമാരായ ബിനീഷ് രാമൻ, പി സി ബിജു എന്നിവർ ഒപ്പമുണ്ടായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.