സുഹൃത്തിന്റെ വാടകവീട്ടിൽ മലപ്പുറം സ്വദേശി ഉമ്മുകുൽസു (31) വിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് താജുദ്ദീന്റെ രണ്ട് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തു. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. ഒളിവിൽ പോയ താജുദ്ദീനുവേണ്ടിയുള്ള തിരച്ചിൽ ബാലുശ്ശേരി പോലീസ് ഊർജ്ജിതമാക്കി. ഇന്നലെയാണ് കൊണ്ടോട്ടി സ്വദേശിയായ ഉമ്മുകുല്‍സുവിനെ കോഴിക്കോട് ബാലുശ്ശേരി വീര്യമ്ബ്രത്ത് അസ്വാഭാവികമായ രീതിയില്‍ മരിച്ചതായി കണ്ടെത്തിയത്.
ഉമ്മുകുൽസുവിനെ ആശുപത്രിയിൽ എത്തിക്കുന്നതിന് തൊട്ടുമുമ്പ് ഭർത്താവ് താജുദ്ദീൻ ഒളിവിൽ പോയി. താജുദ്ദീന് അബോധാവസ്ഥയിലായ ഉമ്മുകുല്‍സുവിനെ ഉടനെ ആശുപത്രിയില്‍ എത്തിക്കണമെന്ന് പറഞ്ഞ് കടന്നുകളയുകയായിരുന്നു. പ്രദേശത്ത് കഞ്ചാവ്, മയക്കുമരുന്ന് ലോബിയുടെ ശല്യമുണ്ടെന്നും താജുദ്ദീെന്റ ഇടക്കിടെയുള്ള സന്ദര്‍ശനം ദുരൂഹമാണെന്നും പരിസരവാസികള്‍ പറഞ്ഞു. താജുദ്ദീന് നിരവധി കേസുകളില്‍ പ്രതിയാണെന്നും കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പെട്ട ആളാണെന്നും പൊലീസ് പറഞ്ഞു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉമ്മു കുല്‍സുവിന്റെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളും മുറിവുകളും ഉണ്ടായിരുന്നു. ആവർത്തിച്ചുള്ള ശാരീരിക പീഡനത്തെ തുടർന്ന് ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നേരത്തെ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ബാലുശേരി സി.ഐ എം.കെ സുരേഷ്‌കുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.