കാലവർഷക്കെടുതിയുടെ ഭാഗമായി വ്യാപകമായി വൃക്ഷങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും അതുവഴി ലൈൻ പൊട്ടിവീഴാനും സാധ്യതയുണ്ട്. വൈദ്യുതി ലൈൻ പൊട്ടിവീണതായി ശ്രദ്ധയിൽപ്പെട്ടാൽ ഒരു കാരണവശാലും അതിനു സമീപത്തേക്ക് പോകരുത്. പൊട്ടിവീണ കമ്പിയിൽ വൈദ്യുതി പ്രവാഹം ഉണ്ടാവാം. കെ എസ് ഇ ബി ജീവനക്കാർ എത്തും വരെ മറ്റാരെയും അതിനടുത്തേക്ക് പോകാൻ അനുവദിക്കുകയും അരുത്.പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.
ഇത്തരത്തിൽ വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽ പെട്ടാൽ ഉടൻതന്നെ അതത് കെ എസ് ഇ ബി സെക്ഷൻ ഓഫീസിലോ, വൈദ്യുതി അപകടങ്ങൾ അറിയിക്കാനുള്ള പ്രത്യേക എമർജൻസി നമ്പറായ 94960 10101 ലോ അറിയിക്കേണ്ടതാണ്. വൈദ്യുതി ജീവനക്കാരെത്തി അപകടസാധ്യത ഒഴിവാക്കുന്നതുവരെ സമീപത്തേക്ക് പോകാനോ മറ്റുള്ളവരെ പോകാനനുവദിക്കാനോ പാടില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.