മാവൂർ: മാവൂർ സാന്ത്വനം പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങൾക്കായുള്ള ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിന്റെ നടത്തിപ്പിനെകുറിച്ച് ആലോചിക്കുന്നതിനായി വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധ സംഘടനാ പ്രതിനിധികളുടെയും യോഗം ചേർന്നു. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സാന്ത്വനം പാലിയേറ്റീവ് കെയർ പ്രസിഡന്റ് വായോളി അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ എൻ.പി കരീം, ഫാത്തിമ ഉണിക്കൂർ, ഗീതാമണി, ടി. ടി അബ്ദുൾ ഖാദർ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്
എൻ.പി അഹമ്മദ്, ഇ.എൻ പ്രേമനാഥൻ, ടി. മുഹമ്മദലി, രാജശേഖരൻ, കെ.പി ചന്ദ്രൻ, അബ്ദുൽ കരീം വാഴക്കാട്, വിച്ചാവ മാവൂർ, ഓനാക്കിൽ ആലി, ലത്തീഫ് കുറ്റിക്കുളം തുടങ്ങിയവർ സംസാരിച്ചു.
ബിരിയാണി ചലഞ്ച് വിജയിപ്പിക്കുന്നതിനായി മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ ചെയർമാനും കെ.പി ചന്ദ്രൻ കൺവീനറും കെ.വി ശംസുദ്ധീൻ ഹാജി ട്രഷററുമായി സ്വാഗതസംഘം കമ്മിറ്റിയും രൂപീകരിച്ചു. എം ഉസ്മാൻ സ്വാഗതവും കെ.വി ശംസുദ്ധീൻ ഹാജി നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.