കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലിലും മറ്റും തകര്‍ന്ന കക്കയം ഡാം റോഡിന്റെ ദുരവസ്ഥ മൂലം ഡാം സൈറ്റില്‍ പ്രവര്‍ത്തിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളായ കെഎസ്ഇബി ഹൈഡല്‍ ടൂറിസം, ഉരക്കുഴി ഇക്കോ ടൂറിസം എന്നിവിടങ്ങളിലേക്കുള്ള സന്ദര്‍ശകര്‍ക്ക് താത്ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡാം റോഡിന്റെ കക്കയം വാലിക്ക് സമീപം വിബിസി ഭാഗത്ത് വെള്ളത്തിന്റെ കുത്തൊഴുക്കില്‍ റോഡ് പാടെ ഒഴുകിപ്പോകുകയും മണ്ണിടിച്ചിലില്‍ റോഡില്‍ കല്ലും മണ്ണും നിറഞ്ഞിരുന്നു. തകർന്ന റോഡ് രണ്ട് ദിവസത്തിനുള്ളിൽ ഗതാഗത യോഗ്യമാക്കി ,തുറന്ന് കൊടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ, ജനപ്രതിനിധികൾക്ക് ഉറപ്പ് നൽകി.
ഈ ഭാഗങ്ങള്‍ ഇന്നലെ പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ മണ്ണ്, കല്ല് നീക്കി ഡാം ജീവനക്കാര്‍ക്ക് യാത്ര ചെയ്യത്തക്ക വിധം താത്ക്കാലികമായി ഗതാഗതം പുന:സ്ഥാപിക്കല്‍ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.
എന്നാല്‍ ഇതുവഴി വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയാത്തതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഒ.കെ. അമ്മദ്, ഡാര്‍ലി അബ്രാഹം, സിമിലി ബിജു, പഞ്ചായത്ത് സെക്രട്ടറി കെ. അബ്ദുറഹ്മാന്, കൊയിലാണ്ടി പൊതുമരാമത്ത് സെക്ഷന്‍ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ഒ. സുനിത, ഓവര്‍സിയര്‍ തസ്ന ഷെറിന, പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ കെ.വി. ബിജു, ഡെപ്യൂട്ടി റെയ്ഞ്ചര്‍ എന്‍. രാജന് എന്നിവരടങ്ങുന്ന സംഘം റോഡ് സന്ദര്‍ശിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.