കോഴിക്കോട്: കോട്ടയം ജില്ലക്ക് പുറമെ കനത്ത മഴയുടെ വരവിനെ തുടർന്ന് ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തഹസിൽദാർമാർക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകി. കോഴിക്കോട് താലൂക്കിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി തഹസിൽദാർ പറഞ്ഞു.
കൊടിയത്തൂർ, കുമാരനല്ലൂർ വില്ലേജുകളിലാണ് ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ. ഇവിടെയുള്ള ആളുകളെ ഇന്ന്രാ വിലെ മാറ്റി പാര്‍പ്പിക്കും.
മാത്രമല്ല, മലയോര മേഖല, നദിതീരങ്ങള്‍ എന്നിവിടങ്ങളില്‍ കഴിയുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഇന്ന് മുതല്‍ ശനിയാഴ്ചവരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
കൊയിലാണ്ടി താലൂക്കില്‍ 31 ക്യാമ്ബുകള്‍ ഒരുക്കിയിട്ടുണ്ട്. മലവാണിമേല്, അരിപ്പക്കുന്ന് തിനൂര്, ആലിമൂല വിലങ്ങാട്, അടുപ്പില്‍ കോളനി വിലങ്ങാട് പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍ സാദ്ധ്യത കൂടുതലാണ് ഈ പ്രദേശങ്ങളിലുള്ളവരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.