എകരൂല്‍: ബാലുശ്ശേരിക്കടുത്ത് ഉണ്ണികുളം പഞ്ചായത്തിലെ വീര്യമ്ബ്രത്ത് കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനി ഉമ്മുകുല്‍സുവിനെ (31) ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി കോട്ടക്കല്‍ എടരിക്കോട് അമ്ബലവട്ടം സ്വദേശിയും കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവുമായ കൊയപ്പകോവിലകത്ത് താജുദ്ദീനെ(34) വീര്യമ്ബ്രത്തെ സുഹൃത്തിെന്റ വാടക വീട്ടിലും നന്മണ്ടയിലെ പെട്രോള്‍ പമ്ബിലും എത്തിച്ച് തെളിവെടുത്തു.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതിയെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയാണ് വ്യാഴാഴ്ച വൈകീട്ട് നാേലാടെ സ്ഥലത്തെത്തിച്ച് പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. കൊല്ലപ്പെടുന്നതിന് മുമ്ബ് ഒരാഴ്ചയോളം യുവതിയും ഭര്‍ത്താവും രണ്ടു കുട്ടികളും താമസിച്ചത് ഇവിടെയായിരുന്നു. ഈ വീട്ടിലും മലപ്പുറം വെന്നിയൂരിലുള്ള വാടക വീട്ടിലും ഇവര്‍ സഞ്ചരിച്ച കാറിലും യുവതിക്ക് ക്രൂരമായി മര്‍ദനമേറ്റു. യുവതിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി ഓട്ടോറിക്ഷയില്‍ ഒഴിക്കാന്‍ പെട്രോള്‍ വാങ്ങിയ നന്മണ്ടയിലെ പമ്ബിലും പ്രതിയെ എത്തിച്ച് തെളിവെടുത്തു.
വീട്ടിലെത്തിച്ച് തെളിവെടുപ്പിനിടെ കരഞ്ഞ പ്രതി ഫോട്ടോ എടുക്കാന്‍ ശ്രമിച്ച നാട്ടുകാരോട് കയര്‍ത്തു. അവശയായ യുവതിയെ കാറില്‍ നിന്ന് വീട്ടിലേക്ക് എടുത്തുകൊണ്ടു വന്നതും യുവതിയെ കിടത്തിയ സ്ഥലവുമെല്ലാം പ്രതി പൊലീസിന് കാണിച്ചു കൊടുത്തു. ഈ മാസം എട്ടിനാണ് മലപ്പുറം വെന്നിയൂരിലെ വാടക വീട്ടില്‍വെച്ചും വീര്യമ്ബ്രത്തേക്ക് വരുന്ന വഴി കാറില്‍ വെച്ചും ഉമ്മുകുല്‍സുവിന് മര്‍ദനമേറ്റത്. പിന്നീട് വീര്യമ്ബ്രത്തുള്ള സുഹൃത്തിെന്റ വാടകവീട്ടിലെത്തിച്ച് താജുദ്ദീന് കടന്നുകളയുകയായിരുന്നു. ഒളിവില്‍ പോയ പ്രതിയെ ഈ മാസം 11ന് രാത്രിയാണ് കോട്ടക്കല്‍ പൊലീസ് പിടികൂടി ബാലുശ്ശേരി പൊലീസിന് കൈമാറിയത്. താജുദ്ദീെന്റ സുഹൃത്തുക്കളും കേസിലെ രണ്ടും മൂന്നും പ്രതികളുമായ മലപ്പുറം തിരൂര്‍ ഇരിങ്ങാവൂര്‍ സ്വദേശികളായ ആദിത്യന് ബിജു, ജോയല്‍ േജാര്‍ജ് എന്നിവരെ കഴിഞ്ഞ ദിവസം സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
കൊല്ലപ്പെട്ട ഉമ്മുകുല്സുവിെന്റ തുടയിലും അരക്കെട്ടിെന്റ പിന്‍ഭാഗത്തും കടിച്ചു പരിക്കേല്പിച്ച നിലയില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. അതിനാല്‍ അടുത്ത ദിവസം പ്രതിയെ ഫോറന്‍സിക് ഓഡേന്റാളജി പരിശോധനക്ക് (പല്ലുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗം) വിധേയമാക്കും. അതിനു മുമ്ബായി മലപ്പുറം വെന്നിയൂരിലെ വാടക വീട്ടിലും പ്രതിയെ തെളിവെടുപ്പിനെത്തിക്കും. സംശയ രോഗിയായ താജുദ്ദീന് ഭാര്യക്ക് മറ്റൊരു കാമുകനുണ്ടെന്നും യുവതി മറ്റൊരു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നും സംശയിച്ചാണ് ക്രൂരമായി മര്‍ദിച്ചത്. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതടക്കം താജുദ്ദീനെതിരെ മലപ്പുറം ജില്ലയില്‍ മാത്രം 13 കേസുകള്‍ നിലവിലുണ്ട്. തെളിവെടുപ്പ് പൂര്‍ത്തിയായാല്‍ ക്രിമിനല്‍ നടപടിച്ചട്ടം 164ാം വകുപ്പ് പ്രകാരം മജിസ്ട്രേറ്റ് മുമ്ബാകെ മൊഴിയെടുക്കും. ബാലുശ്ശേരി സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.കെ. സുരേഷ് കുമാര്‍, എസ്.ഐ മാരായ പി. റഫീഖ്, സജു, ബാബു, സി.കെ. അബ്ദുല്‍കരീം എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘമാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.