കോഴിക്കോട്: ന്യൂജന്‍ മയക്കുമരുന്നായ 18 എല്‍എസ്‌ഡി സ്റ്റാമ്ബുമായി യുവാവ് എക്‌സൈസ് പിടിയില്‍. പുതിയറ ജയില്‍റോഡ് സ്വദേശിയായ രോഹിത് ആനന്ദ് (42) ആണ് അറസ്റ്റിലായത്. മെഡിക്കല്‍ കോളേജ് – ബൈപാസ് റോഡില്‍ പാച്ചക്കല്‍ എന്ന സ്ഥലത്തുവച്ചാണ് സ്കൂട്ടറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവിനെ പിടിച്ചത്. 100 മില്ലി ഗ്രാം എല്‍എസ്‌ഡി കൈവശം വയ്‌ക്കുന്നതുപോലും 20 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്. അതിന്റെ മൂന്നിരട്ടിയാണ് കണ്ടെടുത്തത്.
വര്‍ഷങ്ങളായി സിനിമ – പരസ്യ നിര്‍മാണമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇയാള്‍ മയക്കുമരുന്ന് വിതരണത്തിലെ പ്രധാന കണ്ണിയാണ്. നഗരത്തില്‍ മയക്കുമരുന്ന് വിതരണവും ഉപയോഗവും വര്‍ധിച്ചുവരുന്നതായി എക്‌സൈസ് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്. കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ശരത്ബാബുവിന്റെ നേതൃത്വത്തില്‍ മലപ്പുറം എക്‌സൈസ് ഐബി ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖ് പി കെ, കോഴിക്കോട് ഐബി ഇന്‍സ്‌പെക്ടര്‍ എ പ്രജിത്, എക്‌സൈസ് കമീഷണര്‍ ഉത്തരമേഖല സ്‌ക്വാഡ് അംഗം അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷിജുമോന്‍, പരപ്പനങ്ങാടി ഷാഡോ ടീം അംഗങ്ങളായ പ്രിവന്റീവ് ഓഫീസര്‍ കെ പ്രദീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ നിതിന്‍ ചോമാരി, കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ സജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഗംഗാധരന്‍, ദിലീപ്, ഡ്രൈവര്‍ മനോജ് ഒ ടി എന്നിവര്‍ സംഘത്തിലുണ്ടായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.