മുക്കം: കുടുംബശ്രീയുടെയും മുക്കം നഗരസഭയുടെയും നേതൃത്വത്തില്‍ വിവിധ ദാരിദ്ര്യ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള നഗരശ്രീ ഉത്സവത്തിന് മുക്കത്ത് തുടക്കമായി.
നഗരസഭാതല ഉദ്ഘാടനം വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ.ചാന്ദ്‌നി നിര്‍വഹിച്ചു. 31 വരെ നീണ്ടു നില്‍ക്കുന്ന നഗരശ്രീ ഉത്സവിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടക്കും. 27 മുതല്‍ മുക്കത്ത് വിപണന മേളയും ഭക്ഷ്യമേളയും സംഘടിപ്പിക്കും. സ്വയം തൊഴില്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നൈപുണ്യ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വിവിധ ശില്‍പശാലകളുണ്ടാകും.
മികച്ച അയല്‍കൂട്ടം, എ.ഡി.എസ്, സംരംഭം, സംഘകൃഷി ഗ്രൂപ്പ്, ബാലസഭ, ഹരിതകര്‍മസേന അംഗം എന്നിവരെ സമാപന പരിപാടിയില്‍ ആദരിക്കും. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ണ്‍ കെ.പി ബിന്ദു അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി കുഞ്ഞന്‍, പ്രജിത പ്രദീപ്, കൗണ്‍സിലര്‍മാരായ എ.കല്യാണിക്കുട്ടി, പി.ജോഷില, അശ്വതി ഷനോജ് തുടങ്ങിയവര്‍ പങ്കെടുത്തു. സിറ്റി മിഷന്‍ മാനേജര്‍ എം.പി മുനീര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ റജീന എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.