മുക്കം: വ്യാജ കോളുകളില്‍ വട്ടം കറങ്ങി മുക്കം ഫയര്‍ഫോഴ്സ്. തെറ്റായ സന്ദേശം നല്കി കബളിപ്പിച്ചയാള്‍ക്കെതിരെ മുക്കം ഫയര്‍ഫോഴ്സ് മുക്കം പൊലിസിന് പരാതി നല്കി. മുക്കം സ്റ്റേഷന് ഓഫിസര്‍ ഷംസുദ്ധീന് മുക്കം പൊലിസ് ഇന്‍സ്പെക്ടര്‍ക്കാണ് പരാതി നല്‍കിയത്. ഓമശേരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ വേനപ്പാറയില്‍ കടയില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീപടര്‍ന്നതായും ഒരാള്‍ കടയില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാതെ കുടുങ്ങിക്കിടക്കുന്നതായും 9946391937 എന്ന മൊബൈല്‍ നമ്ബറില്‍ നിന്ന് ഷാജഹാന് എന്നയാള്‍ വ്യാഴാഴ്ച രാത്രിയോടെ പെരിന്തല്‍മണ്ണ അഗ്നിരക്ഷാ നിലയത്തില്‍ വിളിച്ചറിയിക്കുകയായിരുന്നു.
സംഭവം നടന്നത് മുക്കം അഗ്നിരക്ഷാ നിലയത്തിന്റെ പരിധിയിലായതിനാല്‍ പെരിന്തല്‍മണ്ണയില്‍ നിന്ന് വിവരം മുക്കം നിലയത്തിലേക്ക് കൈമാറുകയായിരുന്നു. പ്രസ്തുത നമ്ബറിലേക്ക് മുക്കം അഗ്നിരക്ഷാ സേന തിരിച്ചുവിളിച്ചപ്പോഴും സംഭവം ശരിയാണെന്നും ഒരാള്‍ കുടുങ്ങിക്കിടക്കുകയാണെന്നും സേന ഉടന്‍ സ്ഥലത്തെത്തി രക്ഷപ്പെടുത്തണമെന്നുമുള്ള വിവരമാണ് ലഭിച്ചത്.
ഉടന്‍തന്നെ രാത്രി 10.40 ഓടെ സര്‍വ സന്നാഹവുമായി മുക്കം അഗ്നിരക്ഷാ സേന സ്റ്റേഷന് ഓഫിസറുടെ നേതൃത്വത്തില്‍ വേനപ്പാറയില്‍ എത്തിയെങ്കിലും അങ്ങനെ ഒരു സംഭവം നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഷാജഹാന് എന്നയാള്‍ക്കെതിരേ പരാതി നല്‍കിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.