ചാത്തമംഗലം: വാഹനങ്ങള്‍ക്ക് ഭീഷണിയായി റോഡില്‍ പരന്നൊഴുകിയ ഓയില്‍ മുക്കത്തുനിന്നെത്തിയ അഗ്നിശമന സേന നീക്കം ചെയ്തു.
ഞായറാഴ്ച ഉച്ചക്ക് 12.30 ന് മുക്കം-കോഴിക്കോട് റോഡില്‍ കളന്‍തോട് ‘എസ്’ വളവിലാണ് ഓയില്‍ റോഡിലൊഴുകിയത്. ഉടന്‍ മുക്കം അഗ്നിശമസേന സംഭവ സ്ഥലത്തെത്തുകയും വെള്ളം പമ്ബുചെയ്ത് റോഡില്‍ നിന്നും ഓയില്‍ നീക്കം ചെയ്ത് വാഹന ഗതാഗതം സാധ്യമാക്കുകയുമായിരുന്നു. അസി. സ്റ്റേഷന് ഓഫിസര്‍ വിജയന്‍ നടുതൊടിയില്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ കെ.
നാസര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ എ. നിപിന്‍ദാസ്, കെ. െഷഫീഖലി, കെ. സിന്തില്‍ കുമാര്‍, കെ.പി. അമീറുദ്ദീന്‍, ഹോംഗാര്‍ഡുമാരായ പി. രാജേന്ദ്രന്‍, സി.എഫ്. ജോഷി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.