കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് ജാമ്യം. എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. ഇതോടെ ഇന്ന് വൈകുന്നേരത്തോടെ സപ്നയ്ക്ക് പുറത്തുവരാൻ കഴിയുമെന്നാണ് സൂചന. അറസ്റ്റിലായി ഒരു വർഷത്തിന് ശേഷം ആണ് ജാമ്യം.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും രജിസ്റ്റർ ചെയ്ത കേസുകളിൽ സ്വപ്നയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സരിത്ത്, റിബിൻസ്, റമീസ് എന്നിവർക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും, അവരുടെ നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








