ചെന്നൈ: ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാരിന്റെ കന്നി ബജറ്റ്. തമിഴ്‌നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് ഒരു പവന്‍ സ്വര്‍ണ്ണവും പട്ടുസാരിയും നല്‍കും.ഇതിനായി 812 കോടി രൂപ ബജറ്റില്‍ വകയിരുത്തി. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് നല്‍കും. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളും ഹെല്‍മറ്റും വാട്ടര്‍ബോട്ടിലും നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപിക്കുന്നു.
5 ലക്ഷം കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് എഐ പരിശീലനം നല്‍കും. മത്സര പരീക്ഷകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. സ്ത്രീകള്‍ക്കുള്ള പ്രതിമാസ ധന സഹായ തുക വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള ടിവികെ സര്‍ക്കാരിന്റെ കന്നിബജറ്റാണിത്. ധനമന്ത്രി എന്‍ മെരി വില്‍സണാണ് ബജറ്റ് അവതരിപ്പിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










