കോഴിക്കോട്: ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും നാളെ (ഓഗസ്റ്റ് 05, ബുധൻ) പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മലയോര-തീരദേശ മേഖലകളിൽ മഴ കനത്ത പശ്ചാത്തലത്തിലാണ് നടപടി.
സ്കൂളുകൾ, അങ്കണവാടികൾ, മദ്റസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും.
പ്രൊഫഷണൽ കോളജുകൾ സാധാരണ പോലെ പ്രവർത്തിക്കും. നേരത്തെ നിശ്ചയിച്ച പൊതു/സർവകലാശാലാ പരീക്ഷകൾക്കും ഓൺലൈൻ ക്ലാസുകൾക്കും മാറ്റമുണ്ടായിരിക്കില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










