ചാത്തമംഗലം: തിങ്കളാഴ്ച വൈകീട്ടുണ്ടായ കനത്ത മഴയിൽ വെള്ളലശ്ശേരി പരുത്തിപ്പാറയില്‍ മണ്ണിടിഞ്ഞു വീണു. അപകട ഭീക്ഷണി നേരിടുന്ന കുടുംബങ്ങളെ മുക്കം ഫയർഫോഴ്‌സ് സ്ഥലത്തെത്തി മാറ്റിപ്പാർപ്പിച്ചു. ഏഴ് കുടുംബങ്ങളില്‍നിന്നായി 26 പേരെയാണ് മാറ്റിപ്പാര്‍പ്പിചത്. മുക്കം ഫയര്‍ ഓഫിസര്‍ പി.ഐ. ഷറഫുദ്ദീന്‍െറ നേതൃത്വത്തിലാണ് അഗ്നിരക്ഷാസേനാംഗങ്ങളെത്തിയത്.
ചാത്തമംഗലം പഞ്ചായത്തിലെ 12,13 വാർഡുകളിൽ ഉൾപ്പെട്ട വെള്ളലശ്ശേരി താന്നിക്കപൊയിൽ ഭാഗങ്ങളിലാണ് മണ്ണിടിഞ്ഞു വീണത്. വീടുകള്‍ പലതും അപകടഭീഷണിയിലാണ്. മേലെ തചിറ്റാം പറമ്പിൽ മൊയ്‌തീൻ കുട്ടി, മുസ്തഫ ടി.പി, ഗോപാലൻ തുടങ്ങിയവരുടെ വീടുകളുടെ അടുത്തേക്കാണ് മണ്ണിടിഞ്ഞു വീണത്. മുക്കത്ത് നിന്നെത്തിയ ഫയർഫോഴ്സും ജനപ്രതിനിധികളുടെയും നേതൃത്വത്തിലാണ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്. കുടുംബങ്ങളെ സമീപത്തെ ജനവാസകേന്ദ്രത്തിലേക്കും ബന്ധുവീടുകളിലേക്കുമായാണ് മാറ്റിപ്പാർപ്പിച്ചത്.
മുക്കം സ്റ്റേഷൻ ഓഫീസർ പി.ഐ ഷംസുദ്ദീൻ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ കെ.നാസർ, ടി.എസ്. സിബി, നിബിൻദാസ്, ഒ.സലീം, കെ.വിഷ്ണു, ജയേഷ് എന്നിവർ രക്ഷാപ്രവർത്തനതിന് നേതൃത്വം നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.