മുക്കം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലും മലയോര മേഖലയില്‍ വ്യാപക നാശനഷ്ട്ടങ്ങളുണ്ടായി. ഓമശേരി,ചാത്തമംഗലം, മാവൂര്‍ പഞ്ചായത്തുകളിലാണ് വന്‍ നഷ്ടമുണ്ടായത്. ഓമശേരി മങ്ങാട് പുത്തന്‍പുരയില്‍ ഉണ്ണിയാതയുടെ വീടിനു ഇടിമിന്നലേറ്റ് ചുമരുകള്‍ വിണ്ടുകീറി.
വീട്ടിലെ ഇലക്ട്രോണിക്സു ഉപകരണങ്ങളും കത്തി നശിച്ചിട്ടുണ്ട്. മുക്കത്തെ സ്മാര്‍ട്ട് സ്റ്റുഡിയോ ഉടമ രാജീവിന്റെ വീടിനും വീട്ടിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി. കൂടാതെ പുത്തന്‍ പുരയില്‍ അനിലിന്റെ വീട്ടിലെ മോട്ടോര്‍, ടിവി, ഫ്രിഡ്ജ്, ഫാന്‍, ലൈറ്റ് എന്നിവയും മങ്ങാട് സ്റ്റോണ്‍ ക്രഷറിലെ മോട്ടോര്‍ എന്നിവയും മിന്നലേറ്റ് നശിച്ചിട്ടുണ്ട്. സമീപത്തെ രാഘവന്റെ വീട്ടിലെ ലൈറ്റുകളും മിന്നലില്‍ കത്തിനശിച്ചു. ശക്തമായ മഴയില്‍ വെള്ളം ഒഴുകിപോകാത്തതിനെ തുടര്‍ന്ന് ഓമശേരി അങ്ങാടിയില്‍ കനത്ത വെള്ളക്കെട്ടും രൂപപ്പെട്ടു. ചാത്തമംഗലം മാവൂര്‍ പഞ്ചായത്തുകളിലും വലിയ തോതില്‍ നാശനഷ്ടം സംഭവിച്ചു.
മതിലുകളിടിഞ്ഞും സംരക്ഷണഭിത്തികള്‍ തകര്‍ന്നുമാണ് നഷ്ടം സംഭവിച്ചത്. ചാത്തമംഗലം പഞ്ചായത്തില്‍ വെള്ളലശേരി മേഖലയിലാണ് നഷ്ടം കൂടുതലും ഉണ്ടായത്. ഇവിടെ പരിത്തിപാറ അബ്ദുല്‍ റഫീഖിന്റെ വീടിനോട് ചേര്‍ന്ന സംരക്ഷണഭിത്തി പതിനഞ്ച് മീറ്ററോളം നീളത്തില്‍ ഇടിഞ്ഞ് താഴ്ന്നു. വീട്ട് മുറ്റമടക്കമുള്ള മറ്റ് ഭാഗങ്ങളും വിള്ളല്‍ വന്ന്ഇടിയാവുന്ന നിലയിലാണ്. സംരഷണ ഭിത്തി ഇടിഞ്ഞതോടെ തൊട്ടുതാഴെയുള്ള താന്നിക്കപൊയില് ഗോപാലന്റെ വീടിനും താന്നിക്കപൊയില് ഷാജഹാന്റെ വീടിനും വലിയ ഭീഷണിയുണ്ട്. ഇവിടെ ഗോപാലന്റെ കുടുംബത്തെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുക്കം ഫയര്‍ ഓഫീസര്‍ ഷംസുദ്ദീന്, പഞ്ചായത്ത് അംഗം ശിവദാസന്‍ ബംഗ്ലാവില്‍ എന്നിവരുടെ നേതൃത്ത്വത്തിലാണ് കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ നടപടിയെടുത്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.