മുക്കം: ക്രഷര്‍ -എം സാന്‍ഡ് യൂണിറ്റുകളില്‍ വ്യാപക നികുതി വെട്ടിപ്പ് നടക്കുന്നതായുള്ള പരാതികള്‍ ഉയരുന്നതിനിടെ കാരശേരി പഞ്ചായത്തിലെ രണ്ട് എം സാന്‍ഡ് – ക്രഷര്‍ യൂണിറ്റുകളില്‍ ജിഎസ്ടി ഇന്റലിജന്‍സിന്റെ പരിശോധന. ജിഎസ്ടി ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ ദിനേശ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഒന്നേമുക്കാന്‍ കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. മണിയാറ്റുകുടി എം സാന്‍ഡ് യൂണിറ്റിലും മണിയാറ്റുകുടി ബ്രിക്സ് ആന്‍ഡ് മെറ്റല്സിലുമായി നടത്തിയ പരിശോധനയിലാണ് ഭീമമായ തുകയുടെ ക്രമക്കേട് കണ്ടെത്തിയത്. രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകീട്ട് ആറോടെ അവസാനിച്ചത്. മണിയാറ്റുകുടി എം സാന്‍ഡ് യൂണിറ്റിന്റെ ഉള്ളിയേരിയിലെ സംഭരണ കേന്ദ്രത്തിലും ചൊവ്വാഴ്ച പരിശോധന നടത്തിയിരുന്നു.
കാരശേരിയിലെ എം സാന്‍ഡ് യൂണിറ്റില്‍ നിന്ന് ഗേറ്റ് പാസ് റജിസ്റ്ററും കംപ്യൂട്ടറില്‍ നിന്ന് വില്‍പ്പനയുടെ വിവരങ്ങളും സംഘം ശേഖരിച്ചു. സെക്യൂരിറ്റി റൂമിലുണ്ടായിരുന്ന റജിസ്റ്ററും കണ്ടെത്തിയിട്ടുണ്ട്. ഇവ കൃത്യമായി പരിശോധിച്ചാലേ യഥാര്‍ഥ വെട്ടിപ്പ് കണ്ടെത്താനാകൂവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജിഎസ്ടി ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ ദിനേശ് കുമാര്‍, കെ.പി. പ്രഭാത്, മുജീബ് റഹ്മാന്, വി.ടി. മോഹനന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.