മുക്കം: കാരശ്ശേരിയില്‍ കരയിടിച്ചില്‍ തടയാന്‍ ലക്ഷ്യമിട്ട്, തീരങ്ങള്‍ കയര്‍ ഭൂവസ്ത്രം വിരിച്ച് ബലപ്പെടുത്തുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് തോടുകളുടെയും പുഴകളെയും പാർശ്വഭിത്തികൾ സംരക്ഷിക്കുന്നതിനു വേണ്ടി കയർ ഭൂവസ്ത്രം ഉപയോഗിച്ചുകൊണ്ടുള്ള സംരക്ഷണം പഞ്ചായത്തിലെ മുഴുവൻ തോടുകളിലും പുഴകളിലും പ്രവർത്തനം ആരംഭിച്ചു. തോടുകളുടെയും പുഴകളുടെയും തീരമിടിച്ചില്‍ വ്യാപകമായ സാഹചര്യത്തിലാണ് ആവശ്യമായ സ്ഥലങ്ങളില്‍ കയര്‍ ഭൂവസ്ത്രം സ്ഥാപിച്ച് തീരങ്ങള്‍ ബലപ്പെടുത്തുന്നത്.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 60 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 28 സ്ഥലങ്ങളിലായി 25,000 ചതുരശ്ര അടി സ്ഥലത്ത് കയര്‍ ഭൂവസ്ത്രം വിരിക്കും. അടുത്ത മാര്‍ച്ചോടെ പൂര്‍ത്തിയാകുന്ന പദ്ധതിയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇരുപതിനായിരം തൊഴില്‍ദിനങ്ങളും ലഭ്യമാകും. പദ്ധതിയുടെ ഉദ്ഘാടനം കക്കാട് വാര്‍ഡിലെ കക്കാടംതോടില്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി.പി.സ്മിത നിര്‍വഹിച്ചു. വൈസ് പ്രസിഡന്‍റ് ആമിന എടത്തില്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സത്യന്‍ മുണ്ടയില്‍, പഞ്ചായത്ത് മെംബര്‍മാരായ കുഞ്ഞാലി മമ്പാട്ട്, ജംഷിദ് ഒളകര, സുനിത രാജന്‍, റുഖിയ റഹീം, സഫിയ, ഓവര്‍സിയര്‍മാരായ എ.കെ.സൈദ്, അഹമ്മദ് അംജത് എന്നിവര്‍ സംബന്ധിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.